രാജകൊട്ടാരത്തിലെ അവസാനത്തെ ജന്മദിനം ആഘോഷിച്ച് ജാപ്പനീസ് രാജകുമാരി മാക്കോ

ജാപ്പനീസ് രാജകുമാരി മാക്കോയുടെ 30-ാം പിറന്നാളാണ് ഇന്ന്. അടുത്തയാഴ്ചയാണ് കോളെജിലെ ക്ലാസ്മേറ്റ് ആയ കെയ് കൊമറോയുമായുള്ള മാക്കോയുടെ വിവാഹം. അതോടെ കൊട്ടാരവുമായുള്ള രാജകുമാരിയുടെ ബന്ധങ്ങളെല്ലാം അവസാനിക്കും. രാജകുമാരി തികച്ചും സാധാരണക്കാരിയാവും. രാജകുമാരി എന്ന നിലയിലുള്ള മാക്കോയുടെ അവസാനത്തെ പിറന്നാളാഘോഷമാണ് ഇന്ന് നടക്കുന്നത്.

WhatsApp Image 2021-10-23 at 10.45.49 AM.jpeg

പ്രണയത്തിനായി സർവതും ത്യജിക്കാൻ തയ്യാറായ മാക്കോ രാജകുമാരിയുടെ കഥ ലോകമാകെ ചർച്ച ചെയ്തത് പോയ മാസമാണ്. പ്രണയിച്ച പുരുഷന് വേണ്ടി സ്വന്തം കുടുംബവും ആഡംബര ജീവിതത്തിന്റെ അവസാന വാക്കായ കൊട്ടാരവും രാജകീയ സുഖസൗകര്യങ്ങളും ഉപേക്ഷിക്കാൻ തയ്യാറെടുക്കുന്ന മാക്കോയുടെ കഥ വല്ലാത്തൊരു അവിശ്വസനീയതയോടെയാണ് ലോകം കേട്ടത്. ഇക്കാലത്തും ഇങ്ങിനെയും ഒരു ദിവ്യ പ്രണയമോ എന്ന് ആളുകൾ മൂക്കത്ത് വിരൽവെച്ചു.

അകിഹിതോ ചക്രവർത്തിയുടെ കൊച്ചുമകളും നാരുഹിതോ ചക്രവർത്തിയുടെ അനന്തരവളുമായ രാജകുമാരിയുടെ കാമുകൻ തികച്ചും സാധാരണക്കാരനായ സഹപാഠിയാണ്. രാജനിയമ പ്രകാരം സാധാരണക്കാരനെ വിവാഹം ചെയ്താൽ രാജപദവി നഷ്ടപ്പെടും. രാജപദവി നഷ്ടപ്പെടുത്തി തെരുവിലേക്കിറങ്ങുന്നവർക്ക് ആശ്വാസധനമായി 10 കോടി രൂപയ്ക്ക് തുല്യമായ ജാപ്പനീസ് യെൻ നൽകുന്ന പതിവുണ്ടെങ്കിലും അതുകൂടി ത്യജിച്ചാണ് മാക്കോ കൊട്ടാരം വിടുന്നത്.

Related Posts