ഗാന്ധിയന്‍ വി പി രാജഗോപാലിന് ജപ്പാന്റെ സമാധാന സമ്മാനം; ലഭിക്കുക 1.23 കോടി

ന്യൂഡൽഹി: ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ പി.വി രാജഗോപാലിന് ജപ്പാനിലെ നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം. രണ്ടുകോടി യെൻ (ഏകദേശം 1,23,57,286 രൂപ) ആണ് സമ്മാനത്തുക. നീതി, സമാധാനം എന്നീ മേഖലകളിൽ അദ്ദേഹം നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായാണ് അവാർഡ് നൽകുന്നതെന്ന് ഫൗണ്ടേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. സമാധാനപരമായ മാർഗങ്ങളിലൂടെ രാജ്യത്തെ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുകയും തുല്യ മാനുഷിക അന്തസ്സ് ഉറപ്പാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന സമർപ്പിത ജീവിതമാണ് പി വി രാജഗോപാലിന്റേതെന്ന് ഫൗണ്ടേഷൻ പറഞ്ഞു. ടോക്കിയോയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. 1983 മുതൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് ഇതുവരെ 39 പേരാണ് അർഹരായത്.

Related Posts