ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ചലച്ചിത്ര പുരസ്‌കാരം; മികച്ച സിനിമ 'ആവാസവ്യൂഹം', നടന്‍ ജോജു ജോര്‍ജ്, നടി ദുര്‍ഗ്ഗ കൃഷ്ണ

തിരുവനന്തപുരം: 13ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത 'ആവാസവ്യൂഹ'മാണ് മികച്ച ചിത്രം. 'ഫ്രീഡം ഫൈറ്റ്', 'മധുരം', 'നായാട്ട്', എന്നീ സിനിമകളിലെ പ്രകടനത്തിന് ജോജു ജോര്‍ജ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഉടല്‍ സിനിമയിലൂടെ ദുര്‍ഗ്ഗ കൃഷ്ണയാണ് മികച്ച നടിയായത്. 'മധുര'ത്തിലൂടെ അഹമ്മദ് കബീര്‍ ആണ് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച രണ്ടാമത്തെ ചിത്രം-'ഋ', മികച്ച സ്വഭാവനടന്‍-രാജു തോട്ടം (ചിത്രം: ഹോളിഫാദര്‍), മികച്ച സ്വഭാവനടി- നിഷ സാരംഗി (ചിത്രം: പ്രകാശന്‍ പറക്കട്ടെ)

മറ്റ്‌ അവാർഡുകൾ: ഛായാഗ്രഹകൻ ലാൽ കണ്ണൻ, തിരക്കഥാകൃത്ത് ചിദംബരം എസ്‌ പൊതുവാൾ, ഗാനരചയിതാവ്‌ പ്രഭാവർമ്മ, സംഗീത സംവിധായകൻ അജയ്‌ ജോസഫ്‌, പശ്‌ചാത്തല സംഗീത സംവിധാനം ബിജി ബാൽ, ഗായകൻ വിനീത്‌ ശ്രീനിവാസൻ, ഗായിക അപർണ രാജീവ്‌, മഞ്‌ജരി, എഡിറ്റിങ്‌ മഹേഷ്‌ നാരായണൻ, രാജേഷ്‌ രാജേന്ദ്രൻ, കലാസംവിധാനം മുഹമ്മദ്‌ ബാവ, ശബ്‌ദ മിശ്രണം എം ആർ രാജാകൃഷ്‌ണൻ, വസ്‌ത്രാലങ്കാരം സമീറ സനീഷ്‌, നവാഗത സംവിധായകൻ വിഷ്‌ണു മോഹൻ, ബ്രൈറ്റ്‌ സാം റോബിൻ, മികച്ച ബാലചിത്രം കാടകലം, ബാലതാരം പി ആർ സൂര്യകിരൺ, ആതിഥി ശിവകുമാർ.

എസ് ആര്‍ ശരത്ത് അദ്ധ്യക്ഷനും, വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

Related Posts