ജീവൻ ജീവൻ്റെ ജീവൻ പദ്ധതി പതിനാലാം വർഷത്തിലേക്ക്
തൃത്തല്ലൂർ : ജീവൻ ജീവൻ്റെ ജീവൻ പദ്ധതി പതിനാലാം വർഷത്തിലേക്ക്. ആഘോഷമാക്കി സ്കൂൾ പതിവില്ലാതെ സ്കൂളിൽ രണ്ട് തരം പായസമടക്കം സദ്യ. വിദ്യാർത്ഥികളിൽ സഹജീവി സ്നേഹം വളർത്താൻ തൃത്തല്ലൂർ യു.പി.സ്കൂളിൽ ആരംഭിച്ച ജീവൻ ജീവൻ്റെ ജീവൻ പദ്ധതി പതിമൂന്ന് വർഷം പിന്നിടുന്നു.ടി എൻ പ്രതാപൻ നാട്ടിക എം എൽ എ ആയിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ആശയങ്ങൾക്ക് സഹപാഠികളായിരുന്ന ഇപ്പോഴത്തെ സീനിയർ വെട്ടിനറി സർജൻ ഡോക്ടർ പി ഡി സുരേഷും അന്നത്തെ നാട്ടിക നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ കെ എസ് ദീപനും ചേർന്ന് ജീവൻ നൽകിയപ്പോൾ അതിൻ്റെ പേര് ജീവൻ ജീവൻ്റെ ജീവനായി. പിന്നീട് അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പദ്ധതിയെ കേരള മോഡൽ പ്രൊജക്റ്റ് ആയി എടുക്കുകയുണ്ടായി.
സ്കൂൾ ഔഷധത്തോട്ടത്തിൽ താമസിപ്പിച്ച് സ്കൂൾ ബാഗിൽ മണിക്കുട്ടിക്കായി കരുതി കൊണ്ടുവന്ന ഒരു പിടി പുല്ലും പത്ത് പ്ലാവിലയും നല്‌കി കുട്ടികൾ ഓമനിച്ച് വളർത്തി വലുതാക്കിയ മണിക്കുട്ടിയുടെ പത്താം തലമുറയിൽ പ്പെട്ട ആട്ടിൻകുട്ടികളെ വിതരണം ചെയ്തത്.
മണി കട്ടിയുടെ ഒമ്പതാം തലമുറക്കാരായ നന്നുവിൻ്റെയും ചിന്നുവിൻ്റെയും മക്കളായ മിന്നുവിനെയും പൊന്നുവിനേയുമാണ് സ്നേഹിച്ച് വളർത്തി വലുതാക്കിയ എം കെ മുഹമ്മദ് സിനാനും അമൽ രതീഷും സ്കൂൾ ഗോട്ട് ക്ലബ്ബിലേക്ക് കൈമാറിയ ത്.
2008 ആഗസ്റ്റ് 5 ന് അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്ത ജീവൻ ജീവൻ പദ്ധതി യിലൂടെ ഇതുവരെ 50 ആട്ടിൻ കുട്ടികളെ വിതരണം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ 2 കൂടി ചേരുമ്പോൾ 52 തികഞ്ഞു. ഓരോ തലമുറയിലേയും ആട്ടിൻ കുട്ടികളെ സ്കൂളിൽ തിരഞ്ഞെടുക്കുന്ന ഗോട്ട് ക്ലബ്ബ് അംഗങ്ങൾക്കാണ് വിതരണം ചെയ്യുക
ആദ്യ പ്രസവത്തിലെ ആട്ടിൻ കുട്ടികളെ സ്കൂളിലേക്ക് നല്കണം ഇവയെ ഗോട്ട് ക്ലബ്ബിലെ സഹപാഠികൾക്ക് നല്കും. അങ്ങിനെയാണ് ഇപ്പോൾ 52 ആടുകളായത്. പച്ചക്കറി വിറ്റ് കിട്ടിയ പണവും പോക്കറ്റ് മണിയും ഉപയോഗിച്ചാണ് 2008 ൽ കുട്ടികൾ മണിക്കുട്ടി എന്ന ആട്ടിൻ കുട്ടിയെ സ്കൂളിലേക്ക് വാങ്ങിയത്. മണിക്കുട്ടിയെ പിന്നീട് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കുട്ടിക്ക് വളർത്താൻ നല്കി. അവളുടെ തലമുറയാണിപ്പോൾ പൊന്നുവിലും മിന്നുവിലും എത്തി നില്ക്കുന്നത്. ഈ വർഷത്തെ ഗോട്ട് ക്ലബ് അംഗങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി എ എൻ ആദിൽ മുബാറക്കും ആറാം ക്ലാസ്സ് വിദ്യാർത്ഥി ഫാത്തിമ പി എസിനുമാണ് ഇത്തവണ നറുക്കുവീണത്
ജീവൻ ജീവൻ്റെ ജീവൻ ക്ലബ്ബിൻ്റെ സ്ഥാപകൻ കൂടിയായ ടി എൻ പ്രതാപൻ എം പി ആട്ടിൻകുട്ടികളുടെ വിതരണം നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് എ.എ.ജാഫർ അധ്യക്ഷത വഹിച്ചു . ജീവൻ -ജീവൻ്റെ ജീവൻ ക്ലബ്ബ് സ്ഥാപക കൺവീനർ കെ എസ് ദീപൻ അമുഖ പ്രഭാഷണം നടത്തി . ഹെസ് മിസ്ട്രസ്സ് ഷീജ ,സ്കൂൾ ഗോട്ട് ക്ലബ് കൺവീനർ ഉഷാ കമാരി, സി എം നൗഷാദ്, വി പി ലത, എ ബി ബേബി, അജിത് പ്രേം, കെ ജി റാണി,എൻ എസ് നിഷ, പി കെ ഷീബ എന്നിവർ പ്രസംഗിച്ചു. എ ബി ബേബിയും, വി പി ലതയുമാണ് കുട്ടികൾക്ക് സദ്യ സമ്മാനിച്ചത്