ജെന്നിഫർ ലോപ്പസും, ബെൻ അഫ്‌ലെക്കും വിവാഹിതരായി

യുഎസ് അഭിനേതാക്കളായ ജെന്നിഫർ ലോപ്പസും, ബെൻ അഫ്‌ലെക്കും ലാസ് വെഗാസിലെ ഡ്രൈവ്-ത്രൂ ചാപ്പലിൽ വച്ച് വിവാഹിതരായി. രണ്ട് വ്യത്യസ്ത പ്രണയങ്ങളിലൂടെയും എണ്ണമറ്റ ടാബ്ലോയിഡ് കവറുകളിലായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു ബന്ധത്തിനാണ് പരിസമാപ്തി ആയത്.

"ഞങ്ങൾ അത് ചെയ്തു" എന്ന തലക്കെട്ടോടെ ആരാധകർക്കുള്ള വാർത്താക്കുറിപ്പിലാണ് ലോപ്പസ് അവരുടെ വിവാഹം ഞായറാഴ്ച പ്രഖ്യാപിച്ചത്. ഇരുപത് വർഷം ക്ഷമയോടെ കാത്തിരുന്ന ലോപ്പസ് ജെന്നിഫർ അഫ്ലെക്കിന് ഒപ്പിട്ട സന്ദേശത്തിൽ ഇങ്ങിനെ എഴുതി.“സ്നേഹം മനോഹരമാണ്. സ്നേഹം ദയയുള്ളതാണ് കാലചക്രത്തിൽ സ്നേഹം ക്ഷമയായി . ,”

ദമ്പതികൾ ശനിയാഴ്ച ലാസ് വെഗാസിലേക്ക് എത്തുകയും , മറ്റ് നാല് ദമ്പതികൾക്കൊപ്പം അവരുടെ ലൈസൻസിനായി വരിയിൽ നിൽക്കുകയും അർദ്ധരാത്രിക്ക് ശേഷം എ ലിറ്റിൽ വൈറ്റ് വെഡ്ഡിംഗ് ചാപ്പലിൽ വിവാഹം കഴിക്കുകയും ചെയ്തുവെന്ന് ലോപ്പസ് വ്യക്തമാക്കി . അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല രാത്രി എന്നാണ് അവർ അതിനെ വിശേഷിപ്പിച്ചത്.

നെവാഡയിലെ ക്ലാർക്ക് കൗണ്ടി ക്ലാർക്ക് ഓഫീസിൽ നിന്ന് വിവാഹരജിസ്‌ട്രേഷൻ കഴിഞ്ഞതിനു ശേഷമാണ് അവരുടെ വിവാഹ വാർത്തകൾ ആദ്യമായി പ്രചരിച്ചത്. ജെന്നിഫർ അഫ്ലെക്ക് എന്ന പേര് സ്വീകരിക്കാൻ ലോപ്പസ് പദ്ധതിയിടുന്നതായി വിവാഹ ലൈസൻസ് ഫയലിംഗ് സൂചന നൽകുന്നതായി റിപ്പോർട് ഉണ്ട്.

Related Posts