ജെ എൻ ഹോക്കി യോഗ്യതാ മത്സരങ്ങൾക്ക് തുടക്കം
ജവഹർലാൽ നെഹ്‌റു ഹോക്കി ആൺകുട്ടികളുടെ വിഭാഗത്തിന്റെ സംസ്ഥാന യോഗ്യതാ മത്സരങ്ങൾക്ക് തൃശൂർ സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ തുടക്കം. അണ്ടർ-17 വിഭാഗത്തിലെ മികച്ച സ്കൂളിനെ തിരഞ്ഞെടുക്കുന്ന മത്സര പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു.
കോർപറേഷൻ കൗൺസിൽ അംഗം രാധിക എൻ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ
ടി വി മദനമോഹനൻ മുഖ്യാതിഥിയും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ വിശിഷ്ടാതിഥിയുമായി. പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ശശിപ്രഭ കെ, ജില്ലാ സ്പോർട്സ് കോർഡിനേറ്റർ മിഥുൻ എ എസ്, പൊതുവിദ്യാഭ്യാസ വകുപ്പ് ജെഎസ് അലോഷ്യസ് പി എന്നിവർ പങ്കെടുത്തു.