ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻ്റ് റീഹാബിലിറ്റേഷനില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡിടിപി ആൻ്റ് ഡാറ്റാ എന്‍ട്രി പരിശീലനം ആരംഭിക്കുന്നു. ആറ് മാസമാണ് കോഴ്‌സ് ദൈര്‍ഘ്യം. അപേക്ഷകള്‍ 18-30 വയസ് വരെ പ്രായമുള്ളവരും പത്താം ക്ലാസ് പാസ്സായവരും ആയിരിക്കണം. അപേക്ഷകരുടെ പഠനശേഷി വിലയിരുത്തിയതിന്ശേഷമായിരിക്കും അഡ്മിഷന്‍ നല്‍കുക. വിശദവിവരങ്ങള്‍ക്ക്: 9288008990.