'ഓരോരോ തടസങ്ങള്‍, ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ ചെയ്യാൻ ഒരുങ്ങുമ്പോൾ എന്താണിങ്ങനെയെന്ന് മനസിലാകുന്നില്ല'; ജോബി ജോർജ്
ഷെയിൻ നിഗത്തെ നായകനാക്കി നവാഗതനായ ശരത്ത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഗുഡ് വിൽ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രത്തിന്റെ നിർമാണം.
ചിത്രം പൂർത്തിയാക്കിയിട്ട് രണ്ട് വർഷത്തോളമായി, എന്നാൽ പല കാരണങ്ങൾകൊണ്ട് റിലീസ് നീട്ടേണ്ടതായി വന്നു. ഇപ്പോൾ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം. ഫെബ്രുവരി 25നാണ് ചിത്രം തിയറ്ററിൽ എത്തുക.
റിലീസ് ഡേറ്റ് പങ്കുവച്ചുകൊണ്ട് ജോബി ജോർജ് കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോഴെല്ലാം ഓരോ പ്രശ്നങ്ങളാണെന്നും എന്താണെന്ന് മനസിലാകുന്നില്ലെന്നുമാണ് അദ്ദേഹം കുറിക്കുന്നത്.
ജോബി ജോർജിന്റെ കുറിപ്പ്
2004 മുതല്‍ വളരെ സീരിയസ് ആയി സിനിമയും ആയി അടുത്ത് നില്‍ക്കുന്ന ഒരു സാധാരണക്കാരനാണ് ഞാന്‍… എന്തോ ദൈവം ഓരോ വര്‍ഷം കഴിയും തോറും വീഴ്ത്തിയിട്ടില്ല… വളര്‍ത്തിയിട്ടേ ഉള്ളൂ എന്നാല്‍… എന്റെ അവസാന ശ്വാസം നിലക്കുവോളം ഞാന്‍ ഓര്‍ത്തുകൊണ്ട് ജീവിക്കാന്‍ പോകുന്ന സിനിമ ആയിരിക്കും വെയില്‍…ഓരോരോ തടസ്സങ്ങള്‍… ഓരോ പ്രാവശ്യം റിലീസ് പ്ലാന്‍ ചെയ്യുമ്പോള്‍…. ഞാന്‍ പോലും അറിയാത്ത പ്രശ്‌നങ്ങള്‍ എന്തോ മനസ്സിലാകുന്നില്ല എന്താണിങ്ങനെ.. എന്തുമാകട്ടെ നമ്മള്‍ വീണ്ടും തയാറെടുക്കുകയാണ് വെയില്‍ റിലീസ് ചെയ്യാന്‍….25 ഫെബ്രുവരി അതാണ് നമ്മുടെ ദിവസം കൂടെ വേണം.