ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലനസ്കിയെ ഫോണിൽ വിളിച്ച് ജോ ബൈഡൻ
കിഴക്കൻ ഉക്രയ്നിലെ റഷ്യൻ അനുകൂല മേഖലകളായ ഡൊണെട്സ്ക്, ലുഹാൻസ്ക് ജനകീയ റിപ്പബ്ലിക്കുകളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി അംഗീകരിക്കാൻ റഷ്യ തീരുമാനിച്ചതിന് തൊട്ടുപിറകേ ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലനസ്കിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക രാജ്യത്തോട് ഒപ്പമുണ്ടെന്ന് ജോ ബൈഡൻ പറഞ്ഞു.
രാജ്യത്തിൻ്റെ പരമാധികാരത്തേയും അഖണ്ഡതയേയും അമേരിക്ക മാനിക്കുന്നു. റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങൾ ബൈഡൻ സെലനസ്‌കിയുമായി ചർച്ച ചെയ്തു. ഉക്രയ്‌നെതിരെ റഷ്യൻ ആക്രമണം ഉണ്ടാകുന്നപക്ഷം സഖ്യകക്ഷികളുമായും പങ്കാളികളുമായും യോജിച്ച് വേഗത്തിലും നിർണായകമായ വിധത്തിലും പ്രതികരിക്കുമെന്ന് ബൈഡൻ ഉറപ്പു നൽകി.