ഉക്രയ്ൻ വിഷയത്തിൽ ഇന്ത്യയുടേത് ഇളക്കമുള്ള നിലപാടെന്ന് ജോ ബൈഡൻ

ഉക്രയ്ൻ വിഷയത്തിൽ ഇന്ത്യയുടേത് ഇളക്കമുള്ള നിലപാടാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ക്വാഡിൽ മറ്റ് മൂന്ന് രാജ്യങ്ങളും ശക്തമായ നിലപാട് എടുക്കുമ്പോൾ ഇന്ത്യ മാത്രമാണ് ഇളക്കമുള്ള നിലപാട് സ്വീകരിക്കുന്നതെന്ന് ബൈഡൻ പറഞ്ഞു.

ജപ്പാന് ഈ വിഷയത്തിൽ കരുത്തുറ്റ നിലപാടാണ് ഉള്ളതെന്ന് അമേരിക്കൻ പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. സമാനമായ നിലപാടാണ് ആസ്ത്രേലിയയ്ക്കും. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ക്വാഡിൽ ഉള്ളത്.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിർത്തിവെച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇപ്പോഴും എണ്ണ ഇറക്കുമതി തുടരുകയാണ്. ഇക്കാര്യത്തിൽ ഇന്ത്യ പുനർവിചിന്തനം നടത്തണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. അമേരിക്കയ്ക്കൊപ്പം റഷ്യയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങളുമായി മുന്നോട്ട് പോവുകയാണ് ക്വാഡ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളായ ജപ്പാനും ആസ്ത്രേലിയയും.

Related Posts