ഉക്രയ്ൻ വിഷയം ചർച്ച ചെയ്യാൻ ജോ ബൈഡൻ പോളണ്ടിലേക്ക്
റഷ്യയുടെ ഉക്രയ്‌ൻ അധിനിവേശം ചർച്ച ചെയ്യാനായി യു എസ് പ്രസിഡണ്ട് ജോ ബൈഡൻ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡണ്ട് ആൻഡ്രെ ഡുഡയുമായി അദ്ദേഹം ചർച്ച നടത്തും.
ഉക്രയ്‌നെതിരായ റഷ്യയുടെ നീതീകരിക്കാൻ കഴിയാത്തതും പ്രകോപനപരവുമായ യുദ്ധം സൃഷ്ടിച്ച മാനുഷിക പ്രതിസന്ധികളോട് സഖ്യകക്ഷികൾക്കും പങ്കാളികൾക്കും ഒപ്പം അമേരിക്ക എങ്ങനെ പ്രതികരിച്ചെന്ന് പോളിഷ് പ്രസിഡണ്ടുമായി അമേരിക്കൻ പ്രസിഡണ്ട് ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
നാറ്റോ, ജി 7, യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബെൽജിയത്തിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാകും പ്രസിഡണ്ടിൻ്റെ പോളണ്ട് സന്ദർശനമെന്നും പ്രസ്താവനയിൽ പറയുന്നു.