ജോൺസൺ ആന്റ് ജോൺസണ് അനുമതി.

ജോൺസൺ ആന്റ് ജോൺസൺ വാക്സിൻ അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നൽകി. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇയുമായി സഹകരിച്ചാണ് ഇന്ത്യയിൽ വാക്സിൻ വിതരണത്തിനെത്തിക്കുക. സാധാരണ റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്ന വാക്സിൻ ആണിത്. ഒറ്റ ഡോസ് വാക്‌സിൻ ഫലപ്രദമാണെന്ന് കമ്പനി.

ഓഗസ്റ്റ് അഞ്ചിനാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ഇതിനായി അപേക്ഷ സമർപ്പിച്ചത്. അപേക്ഷയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഒരു ദിവസം ഒരു കോടി ഡോസ് വാക്സിനേഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിന് കൂടൂതൽ വേഗം പകരുന്നതായിരിക്കും തീരുമാനം എന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.

Related Posts