കർഷക മഹാപഞ്ചായത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക സംഘടനാ പ്രതിക്ഷേധം
വലപ്പാട് : ലക്നോ വിൽ നടക്കുന്ന ലക്ഷം പേരുടെ മഹാ പഞ്ചായത്തിനു ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കർഷക സംഘടനകളുടെ സംയുക്ത നേതൃത്വത്തിൽ നടന്ന ഐക്യദാർഡ്യ റാലിയും തുടർന്ന് നടന്ന പൊതുയോഗവും കേരള കർഷക സംഘം ഏരിയ ട്രഷറും സി പി ഐ എം എടമുട്ടം ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ മധു ടി എസ് ഉദ്ഘാടനം ചെയ്തു. കിസാൻ സഭ നിയോജ മണ്ഡലം നേതാവ് വി ആർ മോഹനൻ അദ്ധ്യത വഹിച്ചു. കർഷക സംഘം നേതാവും വലപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ ഇ കെ തോമാസ് മാസ്റ്റർ , കെ കെ ജിനേന്ദ്ര ബാബു , എന്നിവർ അഭിവാദ്യം ചെയ്തു. പി വി രംഗൻ സ്വാഗതവും പി എൻ സുചിന്ത് നന്ദിയും രേഖപെടുത്തി. തുടർന്ന് പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു. പ്രകടനത്തിന് ഷൈലജ ജയലാൽ , കെ ബി ഹനീഷ് കുമാർ , പി ബി കണ്ണൻ, വി വി ചിതംബരൻ മാസ്റ്റർ, അസീസ് പി എ. വസന്ത ദേവലാൽ എന്നിവർ നേതൃത്വം നൽകി .