സംയുക്ത കിസാന്‍ മോര്‍ച്ച കോര്‍ കമ്മിറ്റി ഇന്ന്
ഡൽഹി: സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് സിംഗുവിൽ കോര്‍ കമ്മിറ്റി യോഗം ചേരും. നാല്പത് സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തില്‍ ഡിസംബര്‍ നാലിന് ചേരാനിരിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിന്റെ അജണ്ട സംബന്ധിച്ചും പഞ്ചാബില്‍ നിന്നുള്ള 32ഓളം സംഘടനകള്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നടത്തുന്ന സമരത്തിന്റെ മുന്നോട്ടുപോക്കിനെക്കുറിച്ചുമാണ് പ്രാഥമിക ചര്‍ച്ചകളുണ്ടാവുക. മിനിമം താങ്ങുവില ഉള്‍പ്പെടെ കര്‍ഷകരുടെ മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന സമിതിയിലേക്ക് കര്‍ഷകരുടെ ഭാഗത്ത് നിന്ന് അഞ്ച് അംഗങ്ങളെ തീരുമാനിക്കാനും ഇന്ന് നടക്കുന്ന കോര്‍ കമ്മിറ്റിയില്‍ തീരുമാനമുണ്ടായേക്കും.