ജോക്കോവിച്ച് യു എസ് ഓപ്പണ്‍ ഫൈനലില്‍

ന്യൂയോർക്ക്: സെർബിയയുടെ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് യു എസ് ഓപ്പൺ ഫൈനലിൽ. അഞ്ച് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ ജർമനിയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് അലക്സാണ്ടർ സവരേവിനെ പരാജയപ്പെടുത്തികൊണ്ടാണ് ജോക്കോവിച്ച് ഫൈനലിലേക്ക് ചേക്കേറിയത്. സ്കോർ: 4-6, 6-2, 6-4, 4-6, 6-2.

റഷ്യയുടെ ഡാനിൽ മെദ്വദേവാണ് ഫൈനലിൽ ജോക്കോവിച്ചിന്റെ എതിരാളി. കാനഡയുടെ ഫെലിക്സ് അഗർ അലിയാസ്സിമെയെ പരാജയപ്പെടുത്തിയാണ് മെദ്വദേവ് ഫൈനലിൽ കടന്നത്.

21-ാം റെക്കോഡ് ഗ്രാൻഡ്സ്ലാം നേട്ടവും കലണ്ടർ സ്ലാം എന്ന റെക്കോഡുമാണ് ഒരു ജയത്തിനപ്പുറം ജോക്കോവിച്ചിനെ കാത്തിരിക്കുന്നത്.

Related Posts