മാധ്യമപ്രവര്‍ത്തകന്‍ സി ജി ദിൽജിത്ത് അന്തരിച്ചു
By NewsDesk

ട്വന്റിഫോർ കോട്ടയം ചീഫ് റിപ്പോർട്ടരായ സി ജി ദിൽജിത്ത് അന്തരിച്ചു. 32 വയസ്സായിരുന്നു . കൈരളി ടിവിയിൽ റിപ്പോർട്ടർ ആയും പ്രവർത്തിച്ചിരുന്നു .
തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടെയും അനിതയുടേയും മകനായ ദിൽജിത്ത് കഴിഞ്ഞ ഏഴ് വർഷമായി ദൃശ്യമാധ്യ രംഗത്ത് സജീവമാണ്.
ഭാര്യ പ്രസീത. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.