മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു.
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി കെ പി വള്ളോൻ റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്. രണ്ട് തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കാലം മാധ്യമ മേഖലയിൽ സജീവമായിരുന്നു. 1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ചു. എക്കണോമിക്സ് ടൈംസ്, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. 3 നോവലുകളും 2 യാത്രവിവരണങ്ങളും രചിച്ചിട്ടുണ്ട്.