ജോയ്ആലുക്കാസ് എക്സ്ചേഞ്ച് കുവൈറ്റ് മലയാളികൾക്ക് വേണ്ടി ക്രിസ്തുമസ് ഡെക്കറേഷൻ മത്സരം സംഘടിപ്പിച്ചു
കുവൈറ്റ്: ക്രിസ്മസ് നാളിൽ വീടുകളിൽ ഒരുക്കിയ വ്യത്യസ്തമായ അലങ്കാരങ്ങളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അഞ്ഞൂറോളം മലയാളികൾ പങ്കെടുത്ത മത്സരത്തിൽ, വളരെ മനോഹരമായ പത്ത് ഫോട്ടോകൾ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് ജഡ്ജസ് തിരഞ്ഞെടുക്കയും, അതിന്റെ ഗുണമേന്മ നേരിട്ട് സന്ദർശിച്ചു വിലയിരുത്തിയതിന് ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.
ജോസഫ് തോമസ്, ജിയോ ജോർജ്, ജിജോ എന്നിവരാണ് ആദ്യത്തെ മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കിയത്. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മാനദാന ചടങ്ങിൽ ജോയ്ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ, ബിസിനസ് ഡെവലപ്പ്മെന്റ് ഓഫീസർ വിനീഷ് വേലായുധൻ, മറ്റു മത്സരാർത്ഥികളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു.