ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി യൂദാ ഗ്രേസ് സ്പിയർ: 2/22/22 പുലർച്ചെ 2:22-ന് 2-ാം നമ്പർ ഡെലിവറി റൂമിൽ ജനനം

2-22-22-ന് പുലർച്ചെ 2:22. അമേരിക്കയിലെ നോർത്ത് കരോലിനയിലുള്ള കോൺ ഹെൽത്ത് അലമാൻസ് റീജ്യണൽ മെഡിക്കൽ സെന്ററിലെ 2-ാം നമ്പർ ഡെലിവറി റൂം. ലോകത്തിൻ്റെ അവിസ്മരണീയമായ സമയ ചരിത്രത്തിൽ രണ്ടുകളുടെ ഒരു പടതന്നെ നിരന്നുനിന്ന അത്യപൂർവ നിമിഷം. അന്നേരമാണ് യൂദാ ഗ്രേസ് സ്പിയർ എന്ന പെൺകുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീണത്.

നവജാതശിശുവിനും അവളുടെ അമ്മ ആബർലി സ്പിയറിനും അച്ഛൻ ഹാങ്ക് സ്പിയറിനും കുടുംബാംഗങ്ങൾക്കുമെല്ലാം ഇതൊരു അവിസ്മരണീയ ദിനമാണെന്ന് കോൺ ഹെൽത്ത് അലമാൻസ് റീജ്യണൽ മെഡിക്കൽ സെന്റർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അണുബാധയെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് നഷ്ടപ്പെടുത്തുന്ന ലിംഫാറ്റിക് കാൻസർ ഹോഡ്ജ്കിൻസ് ലിംഫോമയെ അതിജീവിച്ചയാളാണ് കുഞ്ഞിൻ്റെ അമ്മ ആബർലി. കീമോതെറാപ്പിയും റേഡിയേഷനും ഇമ്മ്യൂണോതെറാപ്പിയും ഉൾപ്പെടെ അതികഠിനമായ ചികിത്സാവിധികളിലൂടെ കടന്നുപോയ ആബർലിക്കും പങ്കാളിയായ ഹാങ്ക് സ്പിയറിനും കുട്ടികൾ ഉണ്ടാവാനുള്ള സാധ്യത നന്നേ വിരളമായിരുന്നു. എന്തായാലും, അത്ഭുതകരമായ ഒരു പിറവി, അതും അതിശയകരമായ നിമിഷത്തിൽ എന്നാണ് ആബർലിയുടെ പ്രസവമെടുത്ത ഡോക്ടറിൻ്റെ ആദ്യ പ്രതികരണം.

Related Posts