വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേട്ടവുമായി ജുലൻ ഗോസ്വാമി

വനിതാ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത കളിക്കാരി എന്ന അംഗീകാരം കരസ്ഥമാക്കി ജുലൻ ഗോസ്വാമി. ഹാമിൽട്ടണിലെ സെഡൻ പാർക്കിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് ജുലൻ ഈ നേട്ടം കൈവരിച്ചത്.

അനീസ മുഹമ്മദിനെയാണ് റെക്കോഡ് നേട്ടത്തിൽ ജുലൻ പുറത്താക്കിയത്. മുൻ ആസ്ത്രേലിയൻ ക്രിക്കറ്റ് താരം ലിൻ ഫുൾസ്റ്റണിന്റെ 34 വർഷത്തെ റെക്കോഡാണ് ജുലൻ മറികടന്നത്. 39 വിക്കറ്റിൻ്റെ റെക്കോഡ് ആണ് ഫുൾസ്റ്റണിൻ്റെ പേരിൽ ഉണ്ടായിരുന്നത്. ഇതോടെ ജുലൻ്റെ ലോകകപ്പ് വിക്കറ്റുകളുടെ എണ്ണം 40 ആയി.

വനിതാ ലോകകപ്പിൽ ജുലന്റെ 31-ാം മത്സരമാണിത്. 2005, 2009, 2013, 2017 വർഷങ്ങളിലും ടൂർണമെന്റിൽ കളിച്ചിട്ടുള്ള 39 കാരി ഇപ്പോൾ അഞ്ചാം വനിതാ ഏകദിന ലോകകപ്പിലാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

Related Posts