ചെസ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമായി ജൂലിയ ലെബെൽ അരിയാസ്
ചെന്നൈ: 44-ാമത് ചെസ്സ് ഒളിമ്പ്യാഡിലെ ഏറ്റവും പ്രായം കൂടിയ താരമാണ് മൊണോക്കോ വനിതാ ടീമിലെ ജൂലിയ ലെബെൽ അരിയാസ്. മുമ്പ് ഒളിമ്പ്യാഡിൽ ഫ്രാൻസിനും അർജന്‍റീനയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വനിതാ ഇന്‍റർനാഷണൽ മാസ്റ്റർ ഇപ്പോൾ മൊണോക്കോയുടെ താരമാണ്. നാലു തവണ അർജന്‍റീനയുടെ വനിതാ ദേശീയ ചാമ്പ്യനായ ജൂലിയ മൂന്ന് തവണ ഫ്രഞ്ച് ദേശീയ വനിതാ കിരീടം നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിന്‍റെ പ്രധാന ഘട്ടമായ ഇന്‍റർ സോണൽ മത്സരങ്ങളിൽ രണ്ട് തവണ കളിച്ചു. ജൂലിയ ലെബെൽ അരിയാസിന്‍റെ 18-ാമത് ചെസ്സ് ഒളിമ്പ്യാഡാണിത്. ഒളിമ്പ്യാഡിൽ 107-ാമത്തെ മത്സരമാണ് 76-കാരിയായ താരം കളിക്കുന്നത്.