ജൂനിയര്‍ എന്‍ടിആറിനും ആലിയക്കും പുരസ്‌കാരം അയച്ച് നല്‍കും: എച്ച്.സി.എ
ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ്റെ മികച്ച അന്താരാഷ്ട്ര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷൻ ചിത്രം എന്നിവയ്ക്കുള്ള അവാർഡുകൾ ആർആർആർ കരസ്ഥമാക്കിയിരുന്നു. രാജമൗലിയും രാം ചരണും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയിരുന്നെങ്കിലും ജൂനിയർ എൻടിആർ എത്തിയിരുന്നില്ല. ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ജൂനിയർ എൻടിആറിനെ ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ ആരാധകർ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ എച്ച്സിഎയെ ടാഗ് ചെയ്താണ് പ്രതിഷേധിച്ചത്. തൊട്ടുപിന്നാലെ വിശദീകരണവുമായി ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ രംഗത്തെത്തി. തങ്ങള്‍ ജൂനിയർ എൻടിആറിനെ ക്ഷണിച്ചിരുന്നു എന്നാൽ അദ്ദേഹം ഇന്ത്യയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു. ജൂനിയർ എൻടിആർ അവാർഡ് ഉടൻ സ്വീകരിക്കുമെന്നും ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. അവാർഡ് സ്വീകരിക്കാൻ എത്താതിരുന്ന ജൂനിയർ എൻടിആറിനും ആലിയ ഭട്ടിനും അവാർഡുകൾ അയച്ചു നൽകാനള്ള ഒരുക്കത്തിലാണ് ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ. ട്വിറ്ററിലൂടെ തന്നെയാണ് അവർ ഇക്കാര്യം അറിയിച്ചത്.