ജുറാസിക് കാലത്തെ "ചിറകുള്ള പല്ലി"യെ ചിലിയിൽ കണ്ടെത്തി

തെക്കൻ അർധഗോളത്തിൽ ജുറാസിക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന "ചിറകുള്ള പല്ലി"യുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ചിലിയിലെ ശാസ്ത്രജ്ഞർ.

ഇന്നത്തെ അറ്റക്കാമ മരുഭൂമിയിൽ 160 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ദിനോസറിന്റെ ഫോസിലുകൾ കണ്ടെടുക്കുന്നത് 2009 ലാണ്. അത് 'റാംഫോറിൻ‌ചൈൻ ടെറോസോർ' ആണെന്ന് സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്.

തെക്കൻ അർധഗോളത്തിലെ ഭൂപ്രദേശങ്ങളായി പിൽക്കാലത്ത് രൂപപ്പെട്ട ഗോണ്ട്‌വാന എന്ന ചരിത്രാതീതകാലത്തെ "സൂപ്പർ കോണ്ടിനെൻ്റിൽ" നിന്ന് കണ്ടെടുക്കുന്ന ആദ്യത്തെ ജീവിയാണിത്. ഈ ജീവികൾക്ക് രണ്ട് മീറ്റർ വരെ നീളമുള്ള ചിറകുകളും നീണ്ട വാലും കൂർത്ത മൂക്കും ഉണ്ടായിരുന്നതായി ചിലി സർവകലാശാലയിലെ ഗവേഷകനായ ജൊനാതൻ അലർകോൺ അഭിപ്രായപ്പെട്ടു.

ചിലിയിൽ നിന്ന് കണ്ടെടുക്കുന്ന ഏറ്റവും പഴക്കമേറിയ ടെറോസോർ കൂടിയാണ് ഇതെന്ന് സയൻസ് ജേണലായ 'അക്ട പാലിയന്റോളജിക്കോ പോളോണിക് ' റിപ്പോർട്ട് ചെയ്യുന്നു.

Related Posts