കാനഡയിൽ വീണ്ടും ജസ്റ്റിൻ ട്രൂഡോ; ഭൂരിപക്ഷം നേടാനായില്ലെന്ന് റിപ്പോർട്ട്‌

ഒട്ടാവ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലേക്ക്. മൂന്നാം തവണയാണ് ജസ്റ്റിന്‍ ട്രൂഡോ തെരഞ്ഞെടുക്കപ്പെടുന്നത്. തിങ്കളാഴ്ചയാണ് കാനഡയില്‍ തെരഞ്ഞെടുപ്പ് നടന്നത്. പൊതു തെരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.

വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. കേവല ഭൂരിപക്ഷം ലഭിക്കാന്‍ 170 സീറ്റുകളാണ് ലഭിക്കേണ്ടത്. പക്ഷെ ലിബറല്‍ പാര്‍ട്ടിക്ക് അത് നേടാന്‍ ആയില്ലെന്നാണ് റിപ്പോര്‍ട്ട്.

കനേഡിയന്‍ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമണ്‍സിലെ ആകെയുള്ള 338 സീറ്റുകളില്‍ ജസ്റ്റിൻ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. 123 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Related Posts