കെ റെയിൽ വിരുദ്ധസമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

പനംകുളം- കരുവന്നൂർ മേഖല കെ റെയിൽ വിരുദ്ധസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പനംകുളം അത്തിക്കാവിൽ അമ്പലപരിസരത്ത്നിന്നു് ആരംഭിച്ച പ്രകടനം കരുവന്നൂർ രാജഹാൾ പരിസരത്ത് സമാപിച്ചു. തുടർന്നു് നടന്ന യോഗത്തിൽ കെ റെയിൽ വിരുദ്ധസമിതി പനംകുളം - കരുവന്നൂർ മേഖല ചെയർന്മാർ കെ ആർ സിദ്ധാർത്ഥൻ അദ്ധ്യക്ഷ വഹിച്ചു. കെ റെയിൽ വിരുദ്ധ സമിതി തൃശൂർ ജില്ലാ കൺവീനർ സുരേഷ് എ എം യോഗം ഉദ്ഘാടനം ചെയ്തു. പനംകുളം - കരുവന്നൂർ മേഖല കൺവീനർ ഗിരീഷ് മണക്കുന്നത്ത്, മേഖല വൈസ് ചെയർന്മാൻ ഇക്ബാൽ ആറ്റുപറമ്പത്ത്, ജോയിന്റ് കൺവീനർ എം എം അമ്പൂബക്കർ, ട്രഷറർ അശോകൻ കുണ്ടായിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഭൂമിനഷ്ടപ്പെടുന്നവരുടെ പുനരതിവാസം തീരുമാനമാകാതെ കല്ലിടാൻ വന്നാൽ അനുവദിക്കില്ലെന്നു് സമര സമിതി നേതാക്കൾ അറിച്ചു. ഷൈന ഗോപി, ശ്രീജിത്ത് പി എസ്, ലിജു തോമസ്, ജോതിഷ് എം പി, ഫൈസൽ ആറ്റുപറമ്പത്ത്, സായൂജ് എം ജെ, ഷിഹാബ് മുടവൻകാട്ടിൽ, ജോൺസൺ പി വി, തുടങ്ങിയവർ നേതൃത്വം നൽകി

Related Posts