ഇപ്പോഴത്തെ കേരളത്തിന് കെ.റെയിൽ ഒരു മുൻഗണനയല്ല! അത് കേരള ജനതക്കാകെ വിനാശകരമാകും!!

വലപ്പാട് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഗ്രാമസഭ അംഗീകരിച്ച പ്രമേയം

വലപ്പാട് : കേരളത്തിന്റെ വടക്ക് കാസർക്കോടു നിന്നും തലസ്ഥാനമായ തിരുവനന്തപുരത്തേക്ക് കേരള സർക്കാർ സ്ഥാപിക്കാനൊരുങ്ങുന്ന അതിവേഗ (അർദ്ധ) റെയിൽ പാത ഇപ്പോഴത്തെ കേരളത്തിന്റെയും മനഷ്യരുടേയും പുരോഗതി കൈവരിക്കാനുള്ള പദ്ധതിയാവുകയില്ല.മറിച്ച്, അത് ദുരന്തങ്ങളേയും, കരകയറാനാവാത്ത സാമ്പത്തിക ബാധ്യതകളേയും അഭിമുഖീകരിക്കുന്നതിനേ സഹായിക്കൂ.

ദുർബല പിന്നോക്ക ജനവിഭാഗങ്ങളുടെ ജീവിത സുരക്ഷ വർദ്ധിപ്പിക്കാനായുള്ളതും,ആരോഗ്യ-വിദ്യാഭ്യാസ-ആവാസ സംവിധാനങ്ങൾ മെച്ചപ്പെടുത്താനുതകുന്നതും, നിലവിലുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താവുന്നതുമായ പദ്ധതികൾക്കാണ് ജനാഭിമുഖ്യമുള്ള ഒരു സർക്കാർ നേതൃത്വം നൽകേണ്ടത്.

പ്രഖ്യാപിത കെ.റെയിൽ പദ്ധതി ഭൂമിയും വീടും നഷ്ടപ്പെടുന്നവരുടെ മാത്രം വിഷയമായി ചുരുക്കി കണ്ടുകൂട. മുഴുവൻ മലയാളികളുടേയും ജീവിതവും ഭാവിയും അത് പ്രശ്നമാക്കുന്നുണ്ട്.

അതു കൊണ്ട് കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള സർക്കാരിനോട് വലപ്പാട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിന്റെ 2022 ജനുവരി 11ന് ചേർന്ന ഗ്രാമസഭ ഐകകണ്ഠ്യേന ആവശ്യപ്പെട്ടു.

ടി എ പ്രേംദാസ് അവതരിപ്പിച്ച പ്രമേയം പ്രസിഡണ്ടിന്റെ അഭാവത്തിൽ വാർഡ് മെമ്പർ സിജി സുരേഷ് അധ്യക്ഷത വഹിച്ച ഗ്രാമസഭ അംഗീകരിച്ചു. ജോസ്താടിക്കാരൻ, സി.വാസുദേവൻ, പി.കെ.ഷൗക്കത്തലി,സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണുകളായ അനിതാ രവീന്ദ്രൻ, തപതി സുധി, മണി ഉണ്ണികൃഷ്ണൻ , അജയഘോഷ്, ബ്ലോക്ക് മെമ്പർ ഷൈൻ എന്നിവർ സഭയിൽ സംബന്ധിച്ചിരുന്നു.

Related Posts