കെ റെയില്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് 5 മീറ്റര്‍ മാത്രം

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്. ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ ലൈനിന്റെ ബഫര്‍സോണില്‍ പത്ത് മീറ്ററില്‍ 5 മീറ്ററില്‍ മാത്രമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളുവെന്ന് കെ റെയില്‍. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നും കെ റെയില്‍ കുറിപ്പില്‍ വ്യക്തമാക്കി.
ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണെന്നും കെ റെയില്‍ കുറിപ്പില്‍ പറയുന്നു.
കെ റെയില്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
ബഫര്‍ സോണ്‍ ഇന്ത്യന്‍ റെയില്‍വേ ലൈനുകള്‍ക്ക് ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി ഇരുവശത്തും 30 മീറ്റര്‍ ബഫര്‍ സോണ്‍ ഏര്‍പ്പെടുത്താറുണ്ട്.
ഈ പ്രദേശത്ത് കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്ക് റെയില്‍വേയുടെ അനുമതി വാങ്ങണം. സില്‍വര്‍ലൈനിന്റെ ബഫര്‍ സോണ്‍ 10 മീറ്റര്‍ മാത്രമാണ്. അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍നിന്ന് ഇരുവശത്തേക്കും പത്ത് മീറ്റര്‍വീതമാണ് ബഫര്‍ സോണ്‍. ഈ പത്ത് മീറ്ററില്‍ ആദ്യത്തെ 5 മീറ്ററില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുള്ളൂ. മറ്റേ അഞ്ച് മീറ്ററില്‍ മുന്‍കൂര്‍ അനുമതി വാങ്ങി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം.
ദേശിയപാതകളില്‍ നിലവില്‍ 5 മീറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തന വിലക്കുണ്ട്. സംസ്ഥാന പാതകളില്‍ ഇത്തരം നിര്‍മ്മാണ നിയന്ത്രണം 3 മീറ്റര്‍ ആണ്.