ഉത്തർപ്രദേശിൽ ബി ജെ പി യുടെ നില പരുങ്ങലിലെന്ന് കെ സഹദേവൻ

ഉത്തർപ്രദേശിൽ ബി ജെ പി യുടെ നില പരുങ്ങലിൽ ആണെന്ന് പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ കെ സഹദേവൻ. യു പി തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടം കഴിയുമ്പോഴേക്കും അതിശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമാകുന്നതിൻ്റെ സൂചനകൾ കാണാമെന്ന് അദ്ദേഹം പറഞ്ഞു.

പശ്ചിമ ഉത്തർപ്രദേശിനപ്പുറം ബുന്ദേൽഖണ്ഡ്, അവധ്, പൂർവ്വാഞ്ചൽ പ്രദേശങ്ങളിലും ബി ജെ പി യുടെ നില മോശമാണെന്നാണ് തിരഞ്ഞെടുപ്പ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബി ജെ പിയും ആവർത്തിച്ച് അവകാശപ്പെടുന്ന 80-20 ശതമാനമെന്ന വിഭജനം അവരുടെ മതിഭ്രമം മാത്രമാണെന്ന് സഹദേവൻ പറഞ്ഞു.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി ബി ജെ പി ഉണ്ടാക്കിയെടുത്ത സാമൂഹ്യ സഖ്യം അതേപടി നിലനിർത്താൻ അവർക്ക് സാധിച്ചിട്ടില്ല. കർഷക പ്രക്ഷോഭം ബി ജെ പിയുടെ സാമൂഹ്യ സഖ്യത്തെ പിടിച്ചുലച്ചു എന്നത് സംബന്ധിച്ച സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related Posts