മുൻ ഗതാഗത വകുപ്പ് മന്ത്രി കെ ശങ്കരനാരായണ പിള്ള അന്തരിച്ചു.

നെടുമങ്ങാട്:
മുന്‍ മന്ത്രി കെ ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. 1987-91 കാലത്ത് നയനാര്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30നു പഴവടിയിലെ വീട്ടിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം വൈകിട്ട് നാലു മണിക്ക്.
തിരുവനന്തപുരം ഈസ്റ്റില്‍ നിന്നുമാണ് ശങ്കരനാരായണ പിള്ള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ച ശങ്കരനാരായണ പിള്ള പിന്നീട് കോണ്‍ഗ്രസിലേക്ക് മാറി. വൈകാതെ കേരള വികാസ് പാര്‍ട്ടി രൂപീകരിച്ചു. തുടര്‍ന്ന് അതില്‍ നിന്നും വിട്ട് കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചു വന്നു. കെപിസിസി ജനറല്‍ സെക്രട്ടറിയായും കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഒരു പാര്‍ട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.