അനാവശ്യ ചർച്ചകൾ ഒഴിവാക്കണം; വിവാദം നീട്ടികൊണ്ട് പോകാനാവില്ല; കെ സുധാകരൻ.
തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും പാർട്ടിയുടെ ഗുണത്തിനായി അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
ഡി സി സി പ്രസിഡണ്ടുമാരുടെ പട്ടിക സംബന്ധിച്ച് ഇനി ചർച്ച വേണ്ട. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. വിവാദം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.
ആറ് മാസത്തിനുള്ളില്‍ കോൺഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. കോൺഗ്രസിന്‍റെ വരാൻ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളിൽ പിടികിട്ടും. എല്ലാവരെയും സഹകരിപ്പിക്കാൻ പാർട്ടിയുടെ അച്ചടക്കം ലംഘിക്കാനാകില്ല. സഹകരിക്കണമെന്നാണ് എല്ലാവരോടും പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.