കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി നാളെ തൃശൂരിൽ .

ഡി സി സി പ്രസിഡണ്ട് ജോസ് വള്ളൂരിന്റെ നേതൃത്വത്തിൽ സന്ദർശന പരിപാടിയുടെ ക്രമീകരണം നടന്നു വരുന്നു .

കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി നാളെ വൈകീട്ട് നാലിന് തൃശൂർ ഡി സി സി ഓഫീസിലെത്തും.

കെ പി സി സി പ്രസിഡണ്ട് ആയതിന് ശേഷം ജില്ലയിൽ ആദ്യമായാണ് കെ സുധാകരൻ എത്തുന്നത്. കെ പി സി സി ഭാരവാഹികളിൽ തൃശൂരിന്റെ പ്രാതിനിധ്യം സംബന്ധിച്ചും, ഡി സി സി ഭാരവാഹികളുടെ നിയമനം സംബന്ധിച്ചുമുള്ള ചർച്ചകൾ നടക്കാൻ സാധ്യത ഉണ്ടന്നാണ് വിലയിരുത്തപ്പെടുന്നത് . പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള നേതാക്കളുമായി അദ്ധേഹം കൂടിക്കാഴ്ച്ച നടത്തും . പാർട്ടിയെ കൂടുതൽ കരുത്തുറ്റതാക്കാനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമായി എല്ലാ ജില്ലകളിലെയും ഡി സി സി ഓഫീസുകൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് നാളെ തൃശൂരിൽ എത്തുന്നത് .

Related Posts