വീണ്ടും 'കബാലി'; കെഎസ്ആര്‍ടിസി ബസ് ആക്രമിച്ചു
ചാലക്കുടി: അതിരപ്പിള്ളി–മലയ്ക്കപ്പാറ റൂട്ടിൽ വീണ്ടും കബാലി കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് കെഎസ്ആർടിസി ബസിന് നേരെ ആക്രമണമുണ്ടായത്. കൊമ്പൻ കൊമ്പ് കൊണ്ട് ബസ് ഉയർത്തി നിർത്തി. രാത്രി എട്ട് മണിയോടെ ചാലക്കുടിയിൽ നിന്ന് മലയ്ക്കപ്പാറയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആന പാഞ്ഞടുത്തത്. അമ്പലപ്പാറ ഒന്നാം ഹെയർപിൻ വളവിലാണ് സംഭവം നടന്നത്. ആർക്കും പരിക്കേറ്റിട്ടില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. രണ്ട് മണിക്കൂറിലധികം നേരം കൊമ്പൻ ആക്രമണം തുടർന്നു. രാത്രി എട്ട് മണിക്ക് മലയ്ക്കപ്പാറയിലെത്തേണ്ട ബസ് രാവിലെ 11 മണിയോടെയാണ് എത്തിയതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.