കാബൂളില്‍ നിന്ന് യുക്രെയ്ന്‍ വിമാനം അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍.
കേവ്: അഫ്ഗാനിസ്താനിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കുന്നതിന് എത്തിയ യുക്രൈൻ വിമാനം തട്ടിക്കൊണ്ടുപോയി. യുക്രൈൻ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ കാബൂള്‍ വിമാനത്താവളം വഴിയുള്ള അഫ്ഗാന്റെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു.
വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തിൽ നയതന്ത്ര ഇടപെടൽ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് തിരികെയെത്തിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അവസാന 24 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് 16,000 പേരെയാണെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെ അമേരിക്ക രക്ഷാപ്രവര്‍ത്തനം തുടരുമെന്നും പെന്റഗണ്‍ വ്യക്തമാക്കി.