മാപ്പ് നൽകില്ല, തിരിച്ചടിക്കും; കാബൂളിലെ ചാവേർ ആക്രമണത്തിൽ ജോ ബൈഡൻ.

വാഷിങ്ടൺ: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ഇരട്ട ചാവേർസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അറുപതോളം വരുമെന്ന് റിപ്പോർട്ടുകൾ. 12 അമേരിക്കൻസൈനികരെങ്കിലും ഐ എസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ചെയ്യുന്നു.

അതിനിടെ ആക്രമണത്തെ രൂക്ഷമായ ഭാഷയിൽ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻകുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചു. "ആക്രമണത്തിന് ഉത്തരവാദികൾആരായിരുന്നാലും അവർ അമേരിക്കക്ക് ദോഷം വരാൻ ആഗ്രഹിക്കുന്നവരാണ്. ഇത് ഞങ്ങൾ മറക്കുകയോപൊറുക്കുകയോ ഇല്ല. കുറ്റക്കാരെ കണ്ടെത്തി ഉചിതമായ ശിക്ഷ നല്കും"- വൈറ്റ് ഹൗസിൽ മാധ്യമങ്ങളുമായിനടത്തിയ കൂടിക്കാഴ്ചയ്ക്കിടെ ബൈഡൻ പറഞ്ഞു.

കൊല്ലപ്പെട്ട യു എസ് സൈനികരെ "ഹീറോകൾ" എന്നാണ് അമേരിക്കൻ പ്രസിഡൻ്റ് വിശേഷിപ്പിച്ചത്. ഒഴിപ്പിക്കൽ നടപടികൾ ആഗസ്റ്റ് 31 വരെ തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു.

"ഭീകരാക്രമണത്തിൽ അമേരിക്ക കുലുങ്ങില്ല. ഈ ദൗത്യം തുടരും. ഒഴിപ്പിക്കൽ നടപടികൾ നേരത്തെ നിശ്ചയിച്ചപ്രകാരം മുന്നോട്ടു പോകും," പ്രസിഡന്റ്‌ പറഞ്ഞു.

Related Posts