കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം; പ്രൗഢ ഗംഭീരമായ സദസ്സില്‍ കഥകളിപ്പദങ്ങള്‍ പ്രകാശനം ചെയ്തു

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ നൂറ് ദിനം : നൂറ് പുസ്തകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വെള്ളിനേഴി അച്യുതന്‍കുട്ടിയുടെ കഥകളിപ്പദങ്ങള്‍ എന്ന പുസ്തകത്തിന്‍റെ ഒന്നും രണ്ടും വാല്യങ്ങള്‍ അക്കാദമി അങ്കണത്തിലെ പ്രൗഢ ഗംഭീരമായ സദസ്സില്‍ പ്രകാശനം ചെയ്തു. അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ചിത്രന്‍ നമ്പൂതിരിപ്പാട് പുസ്തകം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന് നല്‍കിയാണ് പ്രകാശനം ചെയ്തത്. എം എന്‍ വിനയകുമാര്‍ പുസ്തകത്തെ സദസ്സിനു പരിചയപ്പെടുത്തി. അക്കാദമി നിര്‍വാഹക സമിതി അംഗം കലാമണ്ഡലം ശിവന്‍ നമ്പൂതിരി, സി കെ നാരായണന്‍ നമ്പൂതിരിപ്പാട്, പ്രോഗ്രാം ഓഫീസര്‍ വി കെ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Related Posts