കൈസന്‍ സ്കൂൾ ഓഫ് ആർട്സ് ചൂലൂരിൽ പ്രവർത്തനമാരംഭിച്ചു
ചൂലൂരിൽ പ്രവർത്തനമാരംഭിച്ച കൈസന്‍ സ്കൂൾ ഓഫ് ആർട്സിന്റെ ഉദ്ഘാടനം, പ്രിയ കവിയും ഗാന രചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ നിർവഹിച്ചു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ എ വി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈസന്‍ സ്കൂൾ ഓഫ് ആർട്സ് അധ്യാപകരായ സരിത രഘുനാഥ്, ഷീല അനിൽകുമാർ, നിശാന്ത് കിരൺ, വിഷ്ണു ജി, അതുൽ കുമാർ ടി എം, സെൻസി വിപിൻ കെ വി, ശാന്തകുമാർ, ജിതേഷ് കെ വിജയൻ, എന്നിവർ ചടങ്ങിൽ സന്നിദ്ധരായി. ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവായ കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെ കൈസൻസ്ക്കൂൾ ഓഫ് ആട്സ് ഡയറക്ടേഴ്സ് ആയ സെൻസി രാധേഷ് കൃഷ്ണ, സെൻസി ജംഷിദ്, സെൻസി മുകേഷ് എന്നിവരുടെ നേതൃത്വത്തിൽ ആദരിച്ചു. ചടങ്ങിൽ ആശംസകൾ അർപ്പിച്ചു കൊണ്ട് സെന്റ് തോമാസ് ഹൈസ്ക്കൂൾ പിടിഎ പ്രസിഡണ്ട് രാധാകൃഷ്ണൻ പുളിഞ്ചോട്, ശ്രീനാരായണ യുപി സ്ക്കൂൾ പിടിഎ പ്രസിഡണ്ട് വിജേഷ് ടിപി എന്നിവർ സംസാരിച്ചു. തുടർന്ന് കരാത്തെ, വയലിൻ, സംഗീതം എന്നിവ വേദിയിൽ അരങ്ങേറി. കൈസൻ കരാത്തെ ഇന്ത്യയുടെ സീനിയർ അധ്യാപകൻ സെൻസി രജീഷ് നന്ദി അർപ്പിച്ചു .