കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

കോഴിക്കോട്: സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (58) അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

1963ല്‍ കണ്ണൂര്‍ ജില്ലയിലെ പിലാത്തറക്കടുത്തുള്ള കൈതപ്രം എന്ന ഗ്രാമത്തില്‍ കണ്ണാടി ഇല്ലത്ത് കേശവന്‍ നമ്പൂതിരിയുടേയും, അദിതി അന്തര്‍ജ്ജനത്തിന്റെയും ഇളയ മകനായി ജനിച്ച കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ ചലച്ചിത്ര രംഗത്തെ തുടക്കം ജ്യേഷ്ഠനായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനരചനയും സംഗീതവും നിര്‍വഹിച്ച ദേശാടനം എന്ന ചലച്ചിത്രത്തിൽ സഹായിയായിട്ടായിരുന്നു. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. കണ്ണകി എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു.

ഭാര്യ: ഗൗരി. മക്കള്‍:അതിഥി, നര്‍മദ, കേശവന്‍.

Related Posts