കൈസൻ കരാത്തെ ഇന്ത്യ കൈസൻ കപ്പ് 2022 കരാത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

വാടാനപ്പള്ളി : കുട്ടികളുടെ മത്സര നിലവാരം ഉയർത്തുന്നതിന് തൃശ്ശൂർ വാടാനപ്പള്ളിയിൽ കൈസൻ കരാത്തെ ഇന്ത്യയുടെ നേതൃത്വത്തിൽ നടന്ന കൈസൻ കപ്പ് 2022 കരാത്തെ ചാമ്പ്യൻഷിപ്പ് തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. കൈസൻ കരാത്തെ ഇന്ത്യ സെക്രട്ടറി സെൻ സി മുകേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി അധ്യക്ഷത വഹിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്ത് കെ പി മുഖ്യാതിഥിയായി പങ്കെടുത്തു. കൈസൻ കരാത്തെ ഇന്ത്യ പ്രസിഡണ്ട് സെൻസി ജംഷീദ് ആമുഖപ്രസംഗം നടത്തി, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം നിസാർ, നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ പിടിഎ പ്രസിഡണ്ട് സന്തോഷ് ടി പി, ബി എൽ എസ് എങ്ങണ്ടിയൂർ പ്രസിഡണ്ട് പ്രൈസൻ മാസ്റ്റർ, വാടാനപ്പള്ളി ഫിഷറീസ് യൂ പി സ്കൂൾ പി ടി എ പ്രസിഡണ്ട് രമേഷ് സി ആർ, സെന്റ് എഫ് എക്സ് ആർ സി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് മനോജ് ബാലൻ, പുത്തൻ പീടിക ജി എൽ പി സ്കൂൾ പി ടി എ വൈസ് പ്രസിഡണ്ട് റിൻഷ ജെനിഷ് , സെൻതോമസ് ഹൈസ്കൂൾ ഓഡിറ്റർ മനോജ് തച്ചപ്പള്ളി, ജി യു പി സ്കൂൾ പിടിഎ പ്രസിഡണ്ട് നൗഫൽ ചേറ്റുവ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, കൈസന്‍ കരാത്തെ ഇന്ത്യയുടെ അധ്യാപകരായ സെൻസി രജീഷ്, സെൻസി വിപിൻ തുടങ്ങിയവർ പങ്കെടുത്തു. 34 പരിശീലന കേന്ദ്രങ്ങളിൽ നിന്നായി 300 -ൽപരം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു കൈസൻ കരാത്തെ ഇന്ത്യയുടെ ചീഫ് സെൻസി രാധേഷ് കൃഷ്ണ കൃഷ്ണ നന്ദി അർപ്പിച്ച് സംസാരിച്ചു

Related Posts