കല കുവൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്; 'ജലീബ് എ യൂണിറ്റ്' ടീം ജേതാക്കൾ

AL ANSARI TOP BANNER FINAL.png

കുവൈറ്റ് : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ മംഗഫ് സൗത്ത് ടീമിനെ 6വിക്കറ്റിന് പരാജയപ്പെടുത്തി ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 32 ടീമുകളാണ് പങ്കെടുത്തത്. അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആരംഭിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് കല കുവൈറ്റ് മുതിർന്ന അംഗവും ലോക കേരള സഭ അംഗവുമായ ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ്‌ പി. ബി സുരേഷ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിന് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞു. കല കുവൈറ്റ് ട്രഷർ അജ്നാസ് മുഹമ്മദ്, കായിക വിഭാഗം സെക്രട്ടറി ജൈസൺ പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്രിക്കറ്റ് ടൂർണ്ണമെന്റ് ജനറൽ കൺവീനർ ഗോപി കൃഷ്‌ണൻ ഉദ്ഘാടന ചടങ്ങിന് നന്ദിരേഖപ്പെടുത്തി. ജലീബ് എ ടീമിലെ ജിതിനെ മാൻ ഓഫ് ദ സീരീസായും, ഫൈനലിലെ താരമായും തിരഞ്ഞെടുത്തു. ജലീബ് എ ടീമിലെ സന്ദീപിനെ മികച്ച ബാറ്റ്സ്മാൻ , ജലീബ് എ യൂണിറ്റിലെ തന്നെ സുബിനെ മികച്ച ബോളറുമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സൗത്ത് ടീമിലെ ജോജുവും, മധുവും പ്രത്യേക അംഗീകാരവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനറൽ സെക്രട്ടറി ജെ സജി , പ്രസിഡന്റ്‌ പി.ബി സുരേഷ് , ജോ: സെക്രട്ടറി ജിതിൻ പ്രകാശ് , കായിക വിഭാഗം സെക്രട്ടറി ജെയ്സൺ പോൾ, കേന്ദ്രക്കമ്മിറ്റി അംഗങ്ങൾ, മേഖല പ്രസിഡന്റുമാർ എന്നിവർ സമ്മാനിച്ചു. റോണി, ദേവദാസ് എന്നീ അമ്പയർമാരാണ് ഫൈനൽ മത്സരം നിയന്ത്രിച്ചത്.

Al Ansari_Kuwait.jpg

Related Posts