കല കുവൈറ്റിന് പുതിയ നേതൃത്വം
കല കുവൈറ്റിന്റെ 43-ആം വാർഷിക പ്രതിനിധി സമ്മേളനം ധീരജ് രാജേന്ദ്രൻ നഗറിൽ (അബ്ബാസിയ കല സെന്റർ) സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറുമായ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യരാശി നേരിടുന്ന ഏതൊരു പ്രതിസന്ധിയും ഏറ്റവും അനുഭവിക്കേണ്ടി വരുന്നത് കുടിയേറ്റ തൊഴിലാളികളായ പ്രവാസികളാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഓൺലൈൻ ആയി നടന്ന വാര്‍ഷിക പ്രതിനിധി സമ്മേളനം 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സമ്മേളനം കല കുവൈറ്റ് പ്രസിഡന്റായി പി ബി സുരേഷിനേയും, സെക്രട്ടറിയായി ജെ സജിയും, ട്രഷററായി അജ്നാസ് മുഹമ്മദിനേയും തിരഞ്ഞെടുത്തു. ശൈമേഷ് കെ കെ (വൈസ് പ്രസിഡന്റ്), ജിതിൻ പ്രകാശ് (ജോയിന്റ് സെക്രട്ടറി),സജീവ് എബ്രഹാം (ഫഹാഹീൽ മേഖലാ സെക്രട്ടറി), ഹരിരാജ് (അബ്ബാസിയ മേഖലാ സെക്രട്ടറി), ഷൈജു ജോസ് (അബുഹലീഫ മേഖലാ സെക്രട്ടറി),റിച്ചി കെ ജോർജ് (സാൽമിയ മേഖലാ സെക്രട്ടറി), ജ്യോതിഷ് പി ജി (സാമൂഹ്യവിഭാഗം സെക്രട്ടറി), ശ്രീജിത്ത് കെ (മീഡിയ സെക്രട്ടറി), കവിത അനൂപ് (സാഹിത്യ വിഭാഗം സെക്രട്ടറി), ജെയ്സൺ പോൾ (കായിക വിഭാഗം സെക്രട്ടറി), സണ്ണി ഷൈജേഷ് (കലാ വിഭാഗം സെക്രട്ടറി), മാത്യു ജോസഫ്, മനു തോമസ്, ടി വി ജയൻ ,സി കെ നൗഷാദ് , പവിത്രൻ, ബിജോയ് , അനീഷ് ഇയാനി, നാസർ കടലുണ്ടി, പ്രവീൺ, ബാലകൃഷ്ണൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ കേന്ദ്ര കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സാം പൈനുംമൂട് , ജ്യോതിഷ് ചെറിയാൻ, ഷിനി റോബർട്ട് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജനറല്‍സെക്രട്ടറി സി കെ നൗഷാദ് അവതരിപ്പിച്ച ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറര്‍ പി ബി സുരേഷ് അവതരിപ്പിച്ച സാമ്പത്തിക റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്ത് അംഗീകരിച്ചു. കുവൈറ്റിലെ നാല് മേഖല സമ്മേളനങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപെട്ട 211 പ്രതിനിധികൾ സമ്മേളനത്തില്‍ പങ്കെടുത്തു.ശ്രീജിത്ത് ആർ ഡി ബിയും സുരേഷ് എം ജെയും മിനുട്‌സ് കമ്മിറ്റിയുടേയും, ടി കെ സൈജു, തസ്‌നീം എന്നിവര്‍ പ്രമേയ കമ്മിറ്റിയുടേയും ചുമതലകൾ വഹിച്ചു. ഡോക്ടർ വി വി രംഗൻ അനുശോചനം അവതരിപ്പിച്ച ചടങ്ങിൽ അസഫ് അലി അഹമ്മദ് സ്വാഗതവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി ജെ സജി നന്ദിയും രേഖപ്പെടുത്തി.