കല (ആർട്ട്) കുവൈറ്റ് – ‘നിറം 2021' ചിത്രരചന മത്സരം; വിജയികളെ പ്രഖ്യാപിച്ചു

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബർ 12-ന് "നിറം 2021" എന്ന പേരിൽ കല (ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ ചിത്രരചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഡിസംബർ 26-ന് ഫർവാനിയ ബദർ അൽ സമാ ക്ലിനിക് ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികൾക്കുള്ള സമ്മാന വിതരണം ഡിസംബർ 28, ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിക്ക് ഇന്ത്യൻ എംബസ്സിയിൽ വെച്ച് നടത്തും.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ “നിറം” എന്ന പരിപാടിയിൽ കുവൈറ്റിലെ 24 ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുമായി 2700-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർച്ചയായി 17-ആം വർഷമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഓവറോൾ ചാമ്പ്യൻഷിപ്പിൽ ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ ഒന്നാം സ്ഥാനം നേടി, സ്മാർട്ട് ഇന്ത്യൻ സ്കൂൾ, അബ്ബാസിയ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കല (ആര്ട്ട്) കുവൈറ്റിന്റെ സ്ഥാപകാംഗവും ഉപദേഷ്ടാവും ആയിരുന്ന സി ഭാസ്കരന്റെ സ്മരണക്കായി ഏർപ്പെടുത്തിയ സി ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച ലേണേഴ്സ് ഓൺ അക്കാദമി, അബ്ബാസിയ കരസ്ഥമാക്കി.

മറ്റു മത്സരങ്ങളിലും, ഗ്രൂപ്പ് തലത്തിലും വിജയികളായവർ:-

ചിത്രരചന

ഒന്നാം സമ്മാനം - ഗ്രൂപ്പ് ‘എ’ അബിഗെയ്ൽ മറിയം ഫിലിപ്പ്, ഗ്രൂപ്പ് 'ബി' സാറാ ജെസീക്ക ജോർജ്, ഗ്രൂപ്പ് 'സി' ശ്രേയസ് വെമുലവട, ഗ്രൂപ്പ് 'ഡി' അസിം മുജീബ് റഹിമാൻ.

രണ്ടാം സമ്മാനം - ഗ്രൂപ്പ് 'എ' ഗായത്രി ലൈജു, ഗ്രൂപ്പ് 'ബി' ഹന ആൻസി, ലക്ഷ്മിക ഷാൻലാസ്, ഗ്രൂപ്പ് 'സി' നവീൻക്രിഷ് സജീഷ്, ഗ്രൂപ്പ് 'ഡി' ആൻ നിയ ജോസ്, അനീറ്റ സാറ ഷിജു,

മൂന്നാം സമ്മാനം - ഗ്രൂപ്പ് 'എ' ധനിഷ്ഠ ഘോഷ്, ഗ്രൂപ്പ് 'ബി അഭിരാമി നിതിൻ, ഗ്രൂപ്പ് 'സി' ശിവേഷ് സെന്തിൽകുമാർ, ജെന്ന മേരി ജോബിൻ, ഗ്രൂപ്പ് 'ഡി' ആൻ സാറ ഷിജു, മാളവ് മെഹുൽകുമാർ സോളങ്കി,

Kala_Kuwait_Winners.jpg

കളിമൺ ശില്പ നിർമ്മാണം

ഒന്നാം സമ്മാനം - സാരംഗി സ്മിത സുനിൽ, രണ്ടാം സമ്മാനം - ആൻ ട്രീസ ടോണി, മൂന്നാം സമ്മാനം - ഹരിണി മഹാദേവൻ, ജലാലുദ്ധീൻ അക്ബർ.

ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 66 പേർക്ക് മെറിറ്റ് പ്രൈസും 164 പേർക്ക് പ്രോത്സാഹന സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നും രണ്ടും മൂന്നും സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് സ്വർണ്ണനാണയവും നൽകുന്നുണ്ട്. റിസൾട്ട് മുഴുവനായി www.kalakuwait.net എന്ന വെബ്സൈറ്റിലും മറ്റു വെബ്പോർട്ടലുകളിലും ലഭ്യമാണ്.

ആർട്ടിസ്റ്റ്മാരായ ശശികൃഷ്ണൻ, ജോൺ മാവേലിക്കര, സുനിൽ കുളനട എന്നിവർ നേതൃത്വം നൽകിയ പാനൽ ആയിരുന്നു വിധികർത്താക്കൾ.

Related Posts