കല കുവൈറ്റ്‌ സ്മാർട്ട്‌ ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈററ്റ്‌ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന നാലാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ അവാർഡ് ദാന ചടങ്ങ് മംഗഫ് കല സെന്ററിൽ വെച്ച് നടന്നു. കല കുവൈറ്റ്‌ പ്രസിഡണ്ട് പി ബി സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കല ജനറൽ സെക്രട്ടറി ജെ സജി വിശദീകരണവും, ഷോർട് ഫിലിം ഫെസ്റ്റിവൽ കൺവീനർ പ്രസീത് കരുണാകരൻ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ടും അവതരിപ്പിച്ചു. കല മുൻ പ്രസിഡണ്ടും ലോക കേരള സഭ അംഗവും ആയ ആർ നാഗനാഥൻ ചടങ്ങിന് ആശംസ അർപ്പിച്ചു. ഫിലിം ഫെസ്റ്റിവൽ ജേതാക്കളായ നിഷാന്ത് ജോർജ് - മികച്ച ചിത്രം ('Judges please note... Chest No-1 56 inch on stage'), രതീഷ് സി വി അമ്മാസ് - മികച്ച രണ്ടാമത്തെ ചിത്രം ( 'Day 378'), മികച്ച സംവിധായകൻ ജിജോ വർഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്ത് മനു രാമചന്ദ്രൻ (മൂന്ന്), മികച്ച ക്യാമറാമാൻ രാജേഷ്, ബിന്ദു (Light), മികച്ച എഡിറ്റർ സൂരജ് എസ് പ്ലാത്തോട്ടത്തിൽ (Treasure Hunt), മികച്ച നടൻ വിനോയ് വിൽസൺ ('Judges please note... Chest No-1 56 inch on stage'), മികച്ച നടി നൂർ (Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരം അവന്തിക അനൂപ് മങ്ങാട്ട് (അച്ഛന്റെ പെൺകുട്ടി) എന്നിവർക്കും പങ്കെടുത്തവർക്കുമുള്ള പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്‌തു.

തുടർന്ന് കല കുവൈറ്റ്‌ മുഖമാസികയായ കൈത്തിരിയുടെ ഓൺലൈൻ പതിപ്പിന്റെ പ്രകാശനം കല കുവൈറ്റ്‌ മുൻഭാരവാഹിയും മുതിർന്ന അംഗവും ആയ പി ആർ ബാബു നിർവ്വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി കവിത അനൂപ് കൈത്തിരിയുടെ വിശദീകരണം നൽകി. ചടങ്ങിന് കല കുവൈറ്റ്‌ ട്രഷറർ അജ്നാസ് മുഹമ്മദ്‌ സ്വാഗതവും, കല വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് നന്ദിയും രേഖപെടുത്തി, പരിപാടിയുടെ അവതരികയായി ലിജ ചാക്കോ പ്രവർത്തിച്ചു. പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ മത്സരിച്ചത്‌.

Related Posts