അഭിമുഖ പരീക്ഷകൾ മാറ്റിവെച്ചു
തൃശൂർ:
കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ കലാ വിഷയങ്ങളിലെ താൽക്കാലിക അധ്യാപക തസ്തികകളിലേയ്ക്ക് ജൂലൈ 26 മുതൽ 29 വരെയുള്ള തിയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖപരീക്ഷകളും മാറ്റിവെച്ചു. കലാമണ്ഡലം സ്ഥിതി ചെയ്യുന്ന വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗണായിനാലാണ് ഈ മാറ്റം. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ അറിയിച്ചു.