പഞ്ചായത്തിലേക്ക് ഓക്സി ബൂസ്റ്ററുകൾ കൈമാറി വലപ്പാട് കാമധേനു ക്ഷീരോത്പാദക സഹകരണ സംഘം.
ക്ഷീരസംഘം പ്രസിഡണ്ട് ജാൻസി തിലകൻ, പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്കിന് ഓക്സി ബൂസ്റ്ററുകൾ കൈമാറി.
പഞ്ചായത്ത് മെമ്പർ ബി കെ മണിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പഞ്ചായത്ത് സെക്രട്ടറി ജോയ് സി വർഗ്ഗീസ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്ത്, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുധീർ പട്ടാലി, അനിത കാർത്തികേയൻ എന്നിവർ ആശംസനേർന്നു.
സാമൂഹ്യ പ്രവർത്തകനും സംഘം സെക്രട്ടറിയുമായ കെ.ബി. ഹനീഷ് കുമാർ സ്വാഗതം പറഞ്ഞു.