കണ്ടശ്ശാംങ്കടവ് ജലോത്സവ സംഘാടക സമിതി ഓഫീസ് തുറന്നു

കണ്ടശ്ശാംങ്കടവ് ജലോത്സവ ആരവത്തിന് തുടക്കമായി. കേരള സർക്കാർ ചീഫ് മിനിസ്റ്റേഴ്സ് എവറോളിങ് ട്രോഫി വള്ളംകളി ജലോത്സവ സംഘാടക സമിതി ഓഫീസ് കണ്ടശ്ശാംങ്കടവിൽ വെച്ച് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണലൂർ - വാടാനപ്പിള്ളി ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ ഓണം രണ്ടോണ നാളായ ആഗസ്റ്റ് 30 ന് വള്ളംകളി നടക്കും. അത്തം മുതൽ പത്ത് ദിവസങ്ങളിൽ വടംവലി, ഗാനമേള, നീന്തൽ മത്സരങ്ങൾ തുടങ്ങി വിവിധ കലാകായിക മത്സരങ്ങളോടെ ജലോത്സവം നടക്കും.

ചടങ്ങിൽ മണലൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, സംഘാടക സമിതി ട്രഷറർ രാഗേഷ് മണിയാംപറമ്പിൽ, മണലൂർ ഗ്രാമപഞ്ചായത്ത് ആരേഗ്യകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ബീനാ സേവ്യർ, വാടനപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാർ, ജനപ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Posts