കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ഒക്ടോബർ 2 ന് കോൺഗ്രസ്സിൽ ചേരുമെന്ന് റിപ്പോർട്ടുകൾ
വിദ്യാർഥി നേതാവ് കനയ്യ കുമാറും ഗുജറാത്തിലെ സ്വതന്ത്ര എം എൽ എ ജിഗ്നേഷ് മേവാനിയും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ കോൺഗ്രസ്സിൽ ചേരുമെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 28-ാം തിയ്യതി ഭഗത് സിങ്ങിൻ്റെ ജന്മദിനത്തിൽ പാർട്ടിയിൽ ചേരാനായിരുന്നു പദ്ധതി. പിന്നീട് തീയ്യതി മാറ്റി നിശ്ചയിക്കുകയായിരുന്നു.
ഗുജറാത്തിലെ വഡ്ഗാം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ദളിത് വിഭാഗക്കാരനായ ജിഗ്നേഷ് മേവാനിയെ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റായി നിയോഗിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ജെ എൻ യു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡൻ്റായ കനയ്യ കുമാറിനൊപ്പം ഏതാനും ഇടത് നേതാക്കൾ കൂടി കോൺഗ്രസ്സിൽ എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. നിലവിൽ സി പി ഐ അംഗമായ കനയ്യ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രാഹുൽ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും പലവട്ടം ചർച്ചകൾ നടത്തിയിരുന്നു.