മഞ്ജുവാര്യരെപ്പോലെ താൻ സ്നേഹിച്ച മറ്റൊരു നടിയില്ല: കനി കുസൃതി

നടി മഞ്ജുവാര്യരോടുള്ള സ്നേഹത്തെപ്പറ്റി പ്രശസ്ത നടി കനി കുസൃതിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. മഞ്ജുവാര്യപ്പോലെ ഇത്രയേറെ താൻ സ്നേഹിച്ച മറ്റൊരു നടിയില്ല, കനി ഇൻസ്റ്റയിൽ കുറിച്ചു.

കന്മദം എന്ന ലോഹിതദാസ് ചിത്രത്തിലെ മഞ്ജുവിൻ്റെ ശ്രദ്ധേയമായ ഒരു അഭിനയ മുഹൂർത്തം പങ്കുവെച്ചു കൊണ്ടുള്ള കുറിപ്പിലാണ് നടിയോടുള്ള ഇഷ്ടത്തെപ്പറ്റി കനി പറയുന്നത്. കലയിൽ എങ്ങിനെ കാമന പ്രതിഫലിപ്പിക്കാം എന്ന് മഞ്ജുവിൻ്റെ മുഖഭാവം പറഞ്ഞു തരും. മനസ്സിൻ്റെ തന്നെ ഭാവമാണ് ആ മുഖത്ത് വിടരുന്നത്.

2019-ൽ ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച കനി 2009-ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. കേരളത്തിൻ്റെ ധൈഷണിക മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്ന മൈത്രേയൻ, ഡോ. എ കെ ജയശ്രീ ദമ്പതികളുടെ മകളായ കനി ഒരു തിയേറ്റർ ആർട്ടിസ്റ്റ് കൂടിയാണ്.

Related Posts