കന്നട സിനിമാതാരം പുനീത് രാജ്കുമാർ അന്തരിച്ചു
കന്നട സിനിമയിലെ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടയിലാണ് ഹൃദയാഘാതം വന്നത്. പവർ സ്റ്റാർ എന്നാണ് കന്നട സിനിമാ ലോകത്ത് പുനീത് രാജ്കുമാർ അറിയപ്പെട്ടിരുന്നത്.
വിഖ്യാത നടൻ ഡോ. രാജ്കുമാറിൻ്റെ മകനാണ്. മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്.