കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റ് ഈദ്, ഓണം ആഘോഷം സംഘടിപ്പിച്ചു


കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ കുവൈറ്റിന്റെ ഈ വർഷത്തെ ഈദ് ഓണം ആഘോഷം വിവിധ കലാപരിപാടികളോടെ മെഹബൂല കാലിക്കറ്റ് ലൈവ് ഓഡിറ്റോറിയത്തിൽ നടന്നു. കുട ജനറൽ കൺവീനർ ചെസിൽ ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റോയി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ദീപു അറയ്ക്കൽ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ :ബഷീർ, ബി ഡി കെ ഭാരവാഹി നളിനാക്ഷൻ, ലോക കേരള സഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ പ്രദീപ് വേങ്ങാട്, ജയകുമാരി, വനിത ചെയർ പേഴ്സൺ സോണിയ, അനൂപ് മയ്യിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരം കലാ മത്സരങ്ങൾ നടന്നു. തിരുവാതിരകളി, അത്തപ്പൂക്കളം, ഓണപാട്ടുകൾ, മാവേലി, ചെണ്ടമേളം, തുടങ്ങിയ പരിപാടികൾ നടന്നു. തുടർന്ന് ഗാനമേളയും മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനദാനവും നടന്നു. ചീഫ് കോഡിനേറ്റർ ഷെറിൻ മാത്യു പരിപാടികൾ നിയന്ത്രിച്ചു. ട്രഷറർ ഹരീന്ദ്രൻ നന്ദി പറഞ്ഞു. വിഭവസമൃദ്ധമായ ഓണ സദ്യയും നടന്നു.
