ആരോഗ്യ പ്രവർത്തകരെ ആദരിച്ച് കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ്

കുവൈറ്റ് : കൊവിഡ് കാലഘട്ടത്തിൽ കുവൈറ്റിന്റെ പ്രവാസ ഭൂമിയിൽ സാന്ത്വനത്തിന്റെ മാലാഖമാരായി ആതുര സേവനത്തിന്റെ ചരിത്ര വാഹകരായി മാറിയ നഴ്‌സുമാരെ ആദരിച്ച് കണ്ണൂർ എക്സ്പാറ്റ്‌സ് അസോസിയേഷൻ കുവൈറ്റ്

കുവൈറ്റിലെ വിവിധ ആതുരാലയങ്ങളിൽ സേവനം ചെയ്യുന്ന എണ്ണൂറോളം നഴ്സുമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അൻപതു പേരെയാണ് 'കെ ഇ എ ' ആദരിച്ചത്. താലമേന്തിയ കുട്ടികളുടെ സാന്നിധ്യത്തിൽ രോഹിത് ,ദേവിക ഷെറിൽ എന്നിവരുടെ സ്വാഗത ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഹർഷാരവങ്ങളോടെയാണ് ആതുര സേവകരെ ചടങ്ങിലേക്ക് ആനയിച്ചത്.

കെ ഇ എ പ്രസിഡണ്ട് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. അമീർ അഹമ്മദ് ( ഇന്ത്യൻ ഡോക്‌ടേഴ്സ് ഫോറം കുവൈറ്റ് പ്രസിഡണ്ട് ) ഉദ്ഘാടനം നിർവഹിച്ചു .

kea 6.jpeg

ഡോ. സുസോവന്ന സുജിത് നായർ (മെഡിക്കൽ ഓൺകോളജിസ്റ്റ്, കെ സി സി ) കൊവിഡ് കാലത്തെ നേഴ്‌സ് മാരുടെ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളെ അഭിനന്ദിച്ചു . നഴ്സുമാർക്ക് കെ .ഇ.എ യുടെ ഉപഹാരം മുഖ്യ അതിഥി വിതരണം ചെയ്തു. ഡികെ ഡാൻസ് വേൾഡിന്റെ കലാവിരുന്നും, ഉണ്ണിമായയുടെ മോഹിനിയാട്ടവും പരിപാടിയിലെ ആകര്ഷണമായിരുന്നു. ജയകുമാരി ,സന്തോഷ്‌ കുമാർ , അനൂപ്‌ , സോണിയ റോയ് ,പ്രകാശൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതവും, ഫൈനാൻസ് സെക്രട്ടറി ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

Related Posts